Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aamir Khan

ആ​മി​റി​ന് മൂ​ന്നാം വി​വാ​ഹം; സാ​ക്ഷി​യാ​യി മ​ക്ക​ൾ  

ബോ​ളി​വു​ഡ് ന​ട​ൻ ആ​മി​ർ ഖാ​ൻ വി​വാ​ഹി​ത​നാ​യി. ദീ​ർ​ഘ​കാ​ല പ്ര​ണ​യി​നി​യാ​യ ഗൗ​രി സ്പ്രാ​റ്റി​നെ​യാ​ണ് താ​രം വി​വാ​ഹം ചെ​യ്ത​ത്. മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ലു​ള്ള ആ​മി​ർ ഖാ​ന്‍റെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു ര​ജി​സ്റ്റ​ർ വി​വ​ഹാം. മു​ൻ ഭാ​ര്യ​മാ​രും അ​വ​രു​ടെ മ​ക്ക​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

ആ​മി​റി​ന്‍റെ​യും ഗൗ​രി​യു​ടെ​യും മു​ൻ വി​വാ​ഹ​ങ്ങ​ളി​ലെ മ​ക്ക​ളും അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ന് സാ​ക്ഷി​ക​ളാ​യി. വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി ആ​മി​റി​ന്‍റെ മ​ക്ക​ളാ​യ ജു​നൈ​ദ് ഖാ​നും ഇ​റ ഖാ​നും വീ​ട്ടി​ലെ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളും ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. സം​വി​ധാ​യ​ക​ൻ അ​ശു​തോ​ഷ് ഗോ​വാ​രി​ക്ക​ർ, ന​ടി എ​ല്ലി അ​വ്റാം തു​ട​ങ്ങി​യ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
 
സം​വി​ധാ​യ​ക​ൻ രാ​ജ്‌​കു​മാ​ർ ഹി​റാ​നി​യു​ടെ പു​തി​യ വെ​ബ് സീ​രീ​സി​ന്‍റെ പ്രീ​മി​യ​ർ ച​ട​ങ്ങി​ൽ ജൂ​ലൈ 5-ന് ​വി​വാ​ഹി​ത​രാ​കു​മെ​ന്ന് ആ​മി​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഒ​പ്പം ത​ന്‍റെ നാ​ലു​മ​ക്ക​ളും വി​വാ​ഹ​ച്ച​ട​ങ്ങി​ന് സാ​ക്ഷി​യാ​കു​മെ​ന്നും ആ​മി​ർ പ​റ‍​ഞ്ഞി​രു​ന്നു.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യാ​ണ് ഗൗ​രി സ്പ്രാ​റ്റ്. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ത​ന്‍റെ അ​റു​പ​താം ജ​ന്മ​ദി​ന​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് ആ​മി​ർ ഗൗ​രി​യെ മാ​ധ്യ​മ​ങ്ങ​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

ആ​മി​റി​ന്‍റെ മൂ​ന്നാം വി​വാ​ഹ​മാ​ണി​ത്. ഗൗ​രി​യും ആ​മി​റും ദീ​ർ​ഘ​കാ​ല​മാ​യി സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. മും​ബൈ​യി​ലെ പു​തി​യ വീ​ട്ടി​ലേ​ക്ക് ഗൗ​രി​യു​മൊ​ത്ത് ആ​മി​ർ ഖാ​ൻ താ​മ​സം മാ​റ്റി​യി​രു​ന്നു. ഗൗ​രി​യെ ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി പ​രി​ച​യ​മു​ണ്ടെ​ന്നും ഇ​പ്പോ​ൾ ഒ​ന്ന​ര വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ആ​മി​ർ പ​റ​ഞ്ഞി​രു​ന്നു. മു​ന്‍ വി​വാ​ഹ​ത്തി​ല്‍ ഗൗ​രി​ക്ക് ഏ​ഴ് വ​യ​സു​ള്ള ഒ​രു മ​ക​നു​ണ്ട്.

Movies

മ​ക​ന്‍റെ ചി​ത്രം ക​ണ്ട് ക​ണ്ണ് നി​റ​ഞ്ഞ് ആ​മി​ർ ഖാ​ൻ; പ്ര​മോ​ഷ​ൻ ത​ന്ത്ര​മെ​ന്ന് കെ​ആ​ർ​കെ

മ​ക​ൻ ജു​നൈ​ദ് ഖാ​ൻ നാ​യ​ക​നാ​കു​ന്ന ഏ​ക് ദി​ൻ എ​ന്ന സി​നി​മ​യു​ടെ പ്രി ​ഇ​വ​ന്‍റി​ൽ ക​ണ്ണു​നി​റ​ഞ്ഞ് ആ​മി​ർ ഖാ​ൻ. ട്രെ​യി​ല​റി​ലെ​യും പാ​ട്ടി​ലെ​യും മ​ക​ന്‍റെ പ്ര​ക​ട​നം ക​ണ്ടാ​ണ് ആ​മി​ർ ക​ര​ഞ്ഞ​ത്. ചി​ത്ര​ത്തി​ലെ നാ​യി​ക സാ​യ് പ​ല്ല​വി​ക്കും മ​ക​നു​മൊ​പ്പ​മാ​ണ് താ​രം ചി​ത്രം ക​ണ്ട​ത്.

എ​ന്നാ​ൽ കെ​ആ​ർ​കെ അ​ട​ക്ക​മു​ള്ള​വ​ർ ആ​മി​റി​നെ പ​രി​ഹ​സി​ച്ചെ​ത്തി. സി​നി​മ വി​ജ​യി​പ്പി​ക്കാ​നു​ള്ള ആ​മി​റി​ന്‍റെ പ്ര​മോ​ഷ​ന​ൽ ത​ന്ത്ര​മാ​ണ് ഇ​തെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

ലാ​ൽ സിം​ഗ് ഛദ്ദ ​എ​ന്ന മോ​ശം പ​ട​ത്തി​നാ​ണ് ഇ​തി​നു മു​മ്പ് ഇ​ങ്ങ​നെ​യൊ​രു നാ​ട​ക​വു​മാ​യി ആ​മി​ർ എ​ത്തി​യ​ത്. ആ ​സി​നി​മ​യു​ടെ എ​ല്ലാ ഷോ ​ക​ഴി​യു​മ്പോ​ഴും പ​ബ്ലി​സി​റ്റി​ക്കാ​യി ആ​മി​ർ ക​ര​യാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും ആ ​സി​നി​മ ദു​ര​ന്ത​മാ​യി. ഇ​പ്പോ​ൾ അ​തേ നാ​ട​കം ത​ന്‍റെ മ​ക​ൻ നാ​യ​ക​നാ​കു​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി ചെ​യ്യു​ന്നു. 

ഈ ​സി​നി​മ ഇ​പ്പോ​ൾ ത​ന്നെ അ​ൻ​പ​ത് ത​വ​ണ​യെ​ങ്കി​ലും ആ​മി​ർ ക​ണ്ടു കാ​ണും. എ​ന്നി​ട്ടാ​ണ് ഈ ​നാ​ട​കം. എ​ന്തി​ന് ഈ ​മോ​ശം സി​നി​മ ക​ണ്ട് ക​ര​യു​ന്നു​വെ​ന്നാ​കും അ​ടു​ത്തി​രി​ക്കു​ന്ന സാ​യി പ​ല്ല​വി ചോ​ദി​ക്കു​ന്ന​ത്.’’ കെ​ആ​ർ​കെ​യു​ടെ വാ​ക്കു​ക​ൾ. 

അ​തേ​സ​മ​യം ആ​മി​റി​നെ പി​ന്തു​ണ​ച്ചും ആ​ളു​ക​ളെ​ത്തി. ‘ആ​മി​ർ ഖാ​ൻ എ​ത്ര വ​ലി​യ സൂ​പ്പ​ർ​സ്റ്റാ​റാ​ണെ​ങ്കി​ലും, മ​ക​ന്‍റെ ക​ഠി​നാ​ധ്വാ​നം കാ​ണു​ന്ന ഒ​രു വൈ​കാ​രി​ക പി​താ​വ് കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. ഒ​ര​ച്ഛ​ന്‍റെ സ​ന്തോ​ഷം കൂ​ടി​യാ​ണ് ഈ ​ക​ണ്ണു​നീ​ർ. ​ഒ​രു പ്രേ​ക്ഷ​ക​ൻ കു​റി​ച്ചു.

Movies

ഗൗ​രി​യെ മ​ന​സു​കൊ​ണ്ട് വി​വാ​ഹം ക​ഴി​ഞ്ഞു; വെ​ളി​പ്പെ​ടു​ത്തി ആ​മി​ർ ഖാ​ൻ

കാ​മു​കി ഗൗ​രി സ്പ്രാ​ത്തി​നെ മ​ന​സു​കൊ​ണ്ട് വി​വാ​ഹം ചെ​യ്തു ക​ഴി​ഞ്ഞെ​ന്നും ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹം വി​വാ​ഹം ചെ​യ്യ​ണോ എ​ന്ന​ത് ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും ന​ട​ൻ ആ​മി​ർ ഖാ​ൻ. 25 വ​ർ​ഷ​മാ​യി ത​നി​ക്ക് അ​റി​യാ​വു​ന്ന വ്യ​ക്തി​യാ​ണ് ഗൗ​രി​യെ​ന്നും മു​ബൈ​യി​ലെ പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​താ​യും ആ​മി​ർ ഖാ​ൻ പ​റ‍​ഞ്ഞു.

ത​ന്‍റെ അ​റു​പ​താം ജ​ന്മ​ദി​ന​ത്തി​ലാ​യി​രു​ന്നു ആ​മി​ർ ഖാ​ൻ പു​തി​യ പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഗൗ​രി​യെ ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി പ​രി​ച​യ​മു​ണ്ടെ​ന്നും ഇ​പ്പോ​ൾ ഒ​ന്ന​ര വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ആ​മി​ർ പ​റ​ഞ്ഞു.

ഗൗ​രി​യും ആ​മി​ർ ഖാ​നും പൊ​തു​വി​ട​ങ്ങ​ളി​ൽ ഒ​രു​മി​ച്ച് പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ഗോ​സി​പ്പു​ക​ള്‍ വ​ന്ന​ത്. ഇ​തോ​ടെ ത​ന്‍റെ അ​റു​പ​താം ജ​ന്മ​ദി​ന​ത്തി​ൽ ഗൗ​രി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ആ​മി​ര്‍ പ​റ​യു​ക​യാ​യി​രു​ന്നു. 

ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ ഗൗ​രി മും​ബൈ​യി​ൽ സ​ലൂ​ണ്‍ ഉ​ട​മ​യാ​ണ്. ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു ഗൗ​രി താ​മ​സി​ച്ചി​രു​ന്ന​ത്. ഗൗ​രി​യെ കാ​ണാ​ൻ ബം​ഗ​ളൂ​രു​വി​ൽ പോ​യി വ​രാ​റു​ണ്ടാ​യി​രു​ന്നു എ​ന്നും അ​മി​ർ പ​റ​ഞ്ഞി​രു​ന്നു.

സി​നി​മ മേ​ഖ​ല​യ്ക്ക് പു​റ​ത്തു​ള്ള ഒ​രാ​ളു​മാ​യി ആ​മി​ർ പ്ര​ണ​യ​ത്തി​ലാ​ണ് എ​ന്ന് ആ​ദ്യം റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ആ​മി​ര്‍ ഖാ​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ഗൗ​രി. ആ​റു​വ​യ​സു​ള്ള മ​ക​നും ഗൗ​രി​ക്ക് ഉ​ണ്ട്. 

ര​ണ്ടു​ത​വ​ണ വി​വാ​ഹം ചെ​യ്ത​യാ​ളാ​ണ് ആ​മി​ർ ഖാ​ൻ. 1986ൽ ​റീ​ന ദ​ത്ത​യെ​യും 2005ൽ ​സം​വി​ധാ​യി​ക കി​ര​ൺ റാ​വു​വി​നെ​യും വി​വാ​ഹം ചെ​യ്തി​രു​ന്നു.

മു​ൻ​ഭാ​ര്യ​മാ​രാ​യ റീ​ന ദ​ത്ത​യും കി​ര​ൺ​റാ​വു​വു​മാ​യി ഇ​പ്പോ​ഴും ന​ല്ല സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​താ​യും അ​വ​രെ ബ​ഹു​മാ​നി​ക്കു​ന്നെ​ന്നും അ​ടു​ത്തി​ടെ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ആ​മി​ർ പ​റ​ഞ്ഞി​രു​ന്നു.

Movies

അ​തി​നെ അ​ങ്ങ​നെ വി​ളി​ക്കാ​ൻ ക​ഴി​യി​ല്ല; ആ​മി​ർ ഖാ​ന്‍റെ​യും ര​ൺ​വീ​റി​ന്‍റെ​യും അ​ഭി​ന​യ​ത്തെ വി​മ​ർ​ശി​ച്ച് വി​പി​ൻ ശ​ർ​മ്മ

ആ​മി​ർ ഖാ​ന്‍റെ​യും ര​ൺ​വീ​ർ സിം​ഗി​ന്‍റെ​യും അ​ഭി​ന​യ​ത്തെ വി​മ​ർ​ശി​ച്ച് ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​പി​ൻ ശ​ർ​മ.

ആ​മി​റി​നെ​യും ര​ൺ​വീ​റി​നെ​യും മെ​ത്തേ​ഡ് ആ​ക്ടേ​ഴ്സ് എ​ന്നു വി​ളി​ക്കാ​നാ​കി​ല്ലെ​ന്നും എ​ല്ലാ​വ​ർ​ക്കും ഓ​രോ രീ​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​രെ സ​മീ​ൻ പ​ർ എ​ന്ന ചി​ത്ര​ത്തി​ലു​ടെ പ്ര​ശ​സ്ത​നാ​ണ് വി​പി​ൻ ശ​ർ​മ്മ.

ധൂം 3 ​യി​ലെ ആ​മി​റി​ന്‍റെ അ​ഭി​ന​യം മി​ക​ച്ച​താ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ല​ഗാ​ൻ എ​ന്ന സി​നി​മാ​യി​ൽ ആ​മി​ർ വ്യ​ത്യ​സ്ഥ​മാ​യി അ​ഭി​ന​യി​ച്ചു​വെ​ങ്കി​ലും അ​തി​നെ മെ​ത്തേ​ഡ് ആ​ക്ടിം​ഗ് എ​ന്ന് വി​ളി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ത്മാ​വ​ത് സി​നി​മ​യി​ൽ അ​ലാ​വു​ദ്ദീ​ൻ ഖ​ൽ​ജി​യാ​യി അ​ഭി​ന​യി​ച്ച ര​ൺ​വീ​ർ സിം​ഗ് പി​ന്നീ​ട് ആ ​ക​ഥാ​പാ​ത്ര​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ ഒ​രു​പാ​ട് സ​മ​യം എ​ടു​ത്തു എ​ന്നു പ​റ​ഞ്ഞി​രു​ന്നു. അ​തി​നെ മെ​ത്തേ​ഡ് ആ​ക്ടിം​ഗ് എ​ന്നു വി​ളി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ത് ആ ​ക​ഥാ​പാ​ത്രം ചൊ​ലു​ത്തി​യ സ്വാ​ധീ​നം മാ​ത്ര​മാ​ണെ​ന്നും വി​പി​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ മെ​ത്തേ​ഡ് ആ​ക്ടേ​സ് ഇ​ല്ല. ഒ​രു മാ​സം​കൊ​ണ്ട് മെ​ത്തേ​ഡ് ആ​ക്ടിം​ഗ് ചെ​യ്യാ​ൻ ക​ഴി​യു​ക​യു​മി​ല്ല. പാ​ശ്ചാ​ത്ത്യ രാ​ജ്യ​ങ്ങ​ളി​ലെ അ​ഭി​നേ​താ​ക്ക​ൾ ഒ​രു മാ​സ​മെ​ടു​ത്താ​ണ് മെ​ത്തേ​ഡ് ആ​ക്ടി​ഗ് പ​ഠി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up